കൊല്ലം. കോര്‍പ്പറേഷൻ മാലിന്യ സംസ്‌കരണഉപകരണങ്ങള്‍ വാങ്ങിയതില്‍ ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ആവശ്യത്തിന് ലഭ്യമായിരുന്നിട്ടും പദ്ധതികള്‍ വേണ്ട വിധം നടപ്പാക്കിയില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിൽ കണ്ടെത്തൽ .വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ യന്ത്രത്തിന്റെ സാങ്കേതികതയും അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2200 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ഫലം കണ്ടില്ല.
പ്ലാസ്റ്റിക് വസ്തുക്കള്‍ കഴുകി ഉണക്കുന്ന മെഷീന്‍ പ്രവര്‍ത്തനക്ഷമമാകും മുന്‍പേ കരാര്‍ ഏജന്‍സിക്ക് മുഴുവന്‍ തുകയും കൈമാറിയത് ഗുരുതര ക്രമക്കേടെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. 2,80,000 രൂപയാണ് ഉപകരണത്തിനായി ചെലവഴിക്കിയത്.
കോർപ്പറേഷനിലെ മാലിന്യ സംസ്‌കരണം പാളിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.2023 ജൂലായ് 25 മുതല്‍ ഓഗസ്റ്റ് 24 വരെ നടന്ന രണ്ടാംഘട്ട ഓഡിറ്റിലാണ് ഗുരുതര ക്രമക്കേടുകളും വീഴ്ചകളും കണ്ടെത്തിയത്.