വനിതാകമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നാളെ; കശുവണ്ടി മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിശോധിക്കും

Advertisement class="td-all-devices">

കേരളത്തിലെ കശുവണ്ടി സംസ്‌കരണ മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി കേരള വനിതാ കമ്മീഷന്‍ നാളെ കൊല്ലത്ത് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. രാവിലെ 10ന് കൊല്ലം അയത്തില്‍ എ.ആര്‍.എം. ഓഡിറ്റോറിയത്തില്‍ നടക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ: പി. സതീദേവി ഉദ്ഘാടനം ചെയ്യും. കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ വിശിഷ്ടാതിഥിയാവുന്ന ചടങ്ങില്‍ വനിതാ കമ്മീഷനംഗം വി.ആര്‍. മഹിളാമണി അധ്യക്ഷയാവും.
വനിതാ കമ്മീഷനംഗങ്ങളായ അഡ്വ: എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ: ഇന്ദിരാ രവീന്ദ്രന്‍, അഡ്വ: പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, കേരള കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കൊല്ലം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.എസ്. അജിത, കാഷ്യൂ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ പേഴ്‌സണല്‍ മാനേജര്‍ എസ്. അജിത് എന്നിവര്‍ സംസാരിക്കും. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചകള്‍ക്ക് വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കും. കശുവണ്ടി മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയും അവ പരിഹരിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുകമാണ് പബ്ലിക് ഹിയറിംഗ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here