ഇരുചക്ര വാഹന യാത്രികന് നേരെ ആക്രമണം; രണ്ടുപേര്‍ പിടിയില്‍

Advertisement

കുണ്ടറ: ഇരുചക്ര വാഹന യാത്രികന് നേരെ ആക്രമണം നടത്തിയ രണ്ടുപേര്‍ കുണ്ടറ പോലീസിന്റെ പിടിയിലായി. ഈസ്റ്റ് കല്ലട പൊഴിക്കര പുത്തന്‍വീട്ടില്‍ പ്രമോദ് (30), കൈതക്കോട് വിനു ഭവനത്തില്‍ വിനയ കുമാര്‍ (ചാച്ചു-24) പിടിയിലായത്.
കുമ്പളത്ത് പള്ളിക്ക് സമീപം കഴിഞ്ഞ 5ന് ആയിരുന്നു സംഭവം. പേരയത്ത് പെയിന്റ് കട നടത്തുന്ന പ്രവാസിയായിരുന്ന സുനീഷ് കുമാര്‍ രാത്രി 10-ഓടെ ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ ബൈക്കില്‍ എത്തിയ പ്രതികളുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതിന്റെ വൈരാഗ്യത്തില്‍ പുറകെ ചെന്ന് ബൈക്ക് ഇടിച്ച ശേഷം വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു കഴുത്തിനും മുതുകിനും സാരമായി പരിക്കേറ്റ സുനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പതോളം വരുന്ന പ്രതികളില്‍ രണ്ടു പേരാണ് ഇപ്പോള്‍ അറസ്റ്റില്‍ ആയത്. മറ്റു പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ രാജേഷ്, വിപിന്‍ ക്ലീറ്റസ്, നഹാസ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.