സംസ്ഥാന സ്കൂള്‍ ഗുസ്തി, കെപിഎം ഹയർ സെക്കൻഡറി സ്കൂളിന് നേട്ടം

Advertisement

കണ്ണൂര്‍. സംസ്ഥാന സ്കൂൾ ഗുസ്തി മല്‍സരത്തില്‍ കൊല്ലം വെളിനല്ലൂര്‍ കെപിഎം ഹയർ സെക്കൻഡറി സ്കൂളിളിന് നേട്ടം. സീനിയർ 76 kg വിഭാഗത്തിൽ അക്സാരാജ് സ്വർണ മെഡലും അണ്ടർ 14 വിഭാഗത്തിൽ മുഹമ്മദ് അലിഫ് 75 kg സ്വർണ്ണ മെഡലും 68 kg വിഭാഗത്തിൽ മുഹമ്മദ് റംസാൻ വെള്ളി മെഡലും 62 kg വിഭാഗത്തിൽ ഫിദ ഫാത്തിമ വെങ്കല മെഡലും കരസ്ഥമാക്കി. കൊല്ലം ജില്ലയിൽ ആദ്യമായി സ്വർണ്ണ മെഡലുകളും വെള്ളി മെഡലുകളും വെങ്കല മെഡലുകളും കരസ്ഥമാക്കി. വിജയികളായ കായികതാരങ്ങളെ കെ പി എം ഹയർ സെക്കൻഡറി സ്കൂളിള്‍ പിടിഎ അഭിനന്ദിച്ചു.