ഓളത്തില്‍… താളത്തില്‍….. കല്ലട ജലോത്സവം നാളെ

Advertisement

കുണ്ടറ: കല്ലടയാറ്റിലെ മുതിരപ്പറമ്പ് കാരൂത്രക്കടവ് നെട്ടായത്തില്‍ ഇരുപത്തെട്ടാം ഓണത്തിന് നടത്തുന്ന കല്ലട ജലോത്സവം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. മത്സരത്തിനായി മാറ്റുരയ്ക്കാന്‍ ഇതിനകം 11 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുട്ടുകുത്തി എ, ബി, വെപ്പ് എ, ബി, വിഭാഗം വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അലങ്കാര വള്ളങ്ങളും വനിതകള്‍ തുഴയുന്ന വള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും.
മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍ പതാക ഉയര്‍ത്തും. കല്ലട ജലോത്സവം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മുന്‍മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടിന് കാരൂത്രക്കടവ് ഫിനിഷിങ് പോയിന്റിലെ പവിലിയനില്‍ ചേരുന്ന ഉദ്ഘാടനയോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. അധ്യക്ഷനാകും. ജലഘോഷയാത്ര പി.സി.വിഷ്ണുനാഥ് എംഎല്‍എയും ശിക്കാരവള്ള ഘോഷയാത്ര സി.ആര്‍.മഹേഷ് എംഎല്‍എയും ഉദ്ഘാടനം ചെയ്യും.
മൂന്നുമണിമുതല്‍ ഹീറ്റ്സ് മത്സരങ്ങള്‍. നാലിന് ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങും. സമ്മാനങ്ങളും ബോണസും കൊടിക്കുന്നില്‍ സുരേഷ് എംപി കൈമാറും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിസൂര്യകുമാര്‍, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്‍,കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെജി ലാലി, ജലോത്സവകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സജിത്ത് ശിങ്കാരപള്ളി തുടങ്ങിയവര്‍ സംസാരിക്കും. ജലോത്സവത്തിന് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്ര നടന്നു.