കരുനാഗപ്പള്ളി. ബാംഗ്ലൂർ കേന്ദ്രീകരിച്ചു കേരളത്തിൽ അടക്കം സംസ്ഥാനങ്ങളിൽ മയക്കുമരുന്ന് വിതരണക്കാരൻ പിടിയിൽ. ആഫ്രിക്കൻ സ്വദേശിയായ ഉക്കുവ്ഡിലി മിമ്രി(45) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം 30 ഗ്രാം എം ഡി എം എ യും ആയി മരുതൂർ കുളങ്ങര സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു. തുടർന്ന് രാഹുലുമായി ബാംഗ്ലൂരിൽ എത്തിയ പോലീസ് ടീം കൂട്ടുപ്രതിയായ സുജിത്ത് താൻ സാനിയ സ്വദേശിയായ ഇസ അബ്ദു നാസർ അലി എന്നിവരെ കഴിഞ്ഞാഴ്ച പിടികൂടിയിരുന്നു. തുടർന്ന് സാനിയക്കാരനും ആയി ബാംഗ്ലൂരിലെത്തിയ ടീം അന്വേഷണത്തിൽ ഇതിൽ ഒരു നൈജീരിയക്കാരൻ ഉണ്ട് എന്ന് മനസ്സിലാക്കി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ ഇയാൾ ബാംഗ്ലൂരിൽ നിന്നും മുംബെവഴി നൈജീരിയയിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ഇയാൾ മുംബെഎയർപോർട്ടിൽ എത്തുന്നതിന് മുന്നേ എത്തി നിരീക്ഷണം നടത്തി വിമാനത്താവളത്തിൽ വച്ച് പിടികൂടുകയായിരുന്നു. കൊല്ലം. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന ഐപിഎസിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ് എച്ച് ഓ ബിജു വി, എസ് ഐ മാരായ ഷമീർ, ഷാജിമോൻ, വേണുഗോപാൽ എസ് സി പി ഓ മാരായ ഹാഷിം, രാജീവ് കുമാർ, രതീഷ്, വിനോദ് സിപിഓ റിയാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ മുഖ്യ കണ്ണിയാണ് പിടിയിലായ നൈജീരിയൻ സ്വദേശി.