കല്ലട ജലോത്സവം ഇന്ന്

Advertisement

കുണ്ടറ: കല്ലടയാറ്റിലെ മുതിരപ്പറമ്പ് കാരൂത്രക്കടവ് നെട്ടായത്തില്‍ ഇരുപത്തെട്ടാം ഓണത്തിന് നടത്തുന്ന കല്ലട ജലോത്സവം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. മത്സരത്തിനായി മാറ്റുരയ്ക്കാന്‍ ഇതിനകം 11 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുട്ടുകുത്തി എ, ബി, വെപ്പ് എ, ബി, വിഭാഗം വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അലങ്കാര വള്ളങ്ങളും വനിതകള്‍ തുഴയുന്ന വള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും.
മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍ പതാക ഉയര്‍ത്തും. കല്ലട ജലോത്സവം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മുന്‍മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ പങ്കെടുക്കും.