കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ പ്രതിഭാസംഗമവും- അവാർഡ് വിതരണവും

Advertisement

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഭാസംഗമവും- അവാർഡ് വിതരണവും സംഘടിപ്പിച്ചു.ശാസ്താംകോട്ട ജെമിനി ആഡിറ്റോറിയത്തിൽ എൻഎസ്എസ് വൈസ് പ്രസിഡന്റും,തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം.സംഗീത് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘടനാ അവാർഡുകൾ,പ്രതിഭകളെ ആദരിക്കൽ,എസ്എസ്എൽസി/പ്ലസ് ടു
മെറിറ്റ് സ്കോളർഷിപ്പ്,യൂണിയൻ സ്കോളർഷിപ്പ്,പ്രത്യേക വിദ്യാഭ്യാസ ധനസഹായം,എൻഡോവ് മെന്റുകൾ, മറ്റ് അവാർഡുകൾ,ചികിത്സ- വിവാഹ സാമ്പത്തിക ധനസഹായം, എന്നിവയുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിച്ചു.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.രവീന്ദ്രകുറുപ്പ്,വനിതാ യൂണിയൻ പ്രസിഡന്റ് ഗീതാഭായി,യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള,ഭരണസമിതി അംഗം സി.സുരേന്ദ്രൻ പിള്ള,യൂണിയൻ – പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,എൻഎസ്എസ് പ്രതിനിധി സഭാംഗങ്ങൾ,വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ,എംഎസ്എസ് മേഖലാ കോർഡിനേറ്റേഴ്സ്,താലൂക്കിലെ 124 കരയോഗങ്ങളിൽ നിന്നുള്ള മുഴുവൻ കരയോഗ-വനിതാസമാജ- ബാലസമാജ- വനിതാ സ്വയം സഹായ സംഘം ഭാരവാഹികളും അവാർഡുകൾക്ക് അർഹരായവരും രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.