ശാസ്താംകോട്ട. എന്‍എസ്എസ് രൂപീകരിച്ച കാലത്തെ സാമൂഹികാന്തരീക്ഷം മനസിലാക്കിയാലേ അതിൻ്റെ പ്രതിജ്ഞയുടെ പൊരുളറിയാനാകൂ എന്ന് എന്‍ എസ് എസ് ട്രഷറര്‍ അഡ്വ. എന്‍ വി അയ്യപ്പന്‍പിള്ള പറഞ്ഞു. അസമത്വങ്ങൾ നടമാടിയ കാലത്താണ് ഞാനെൻ്റെ സമുദായ ക്ഷേമത്തിന് ചെയ്യുന്നവ ഇതര സമുദായങ്ങൾക്ക് സ്തോഭകരമാകില്ല എന്ന് പ്രതിജ്ഞ ചെയ്യുന്നതെന്നതാണ് അതിൻ്റെ മഹത്വം .വേങ്ങ 2193 നമ്പര്‍ എന്‍എസ്എസ് കരയോഗ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നായർ സംവരണ വിരുദ്ധരാണെന്ന് കരുതരുത് സംവരണത്തിലൂടെ പുരോഗതിയിലെത്തിയവരെ ഒഴിവാക്കണമെന്ന സുപ്രിം കോടതി വിധിയാണ് നായര്‍ പറയുന്നത്
സർക്കാരുകൾ വോട്ടുബാങ്കുകളുടെ സമ്മർദ്ദത്തിനു വഴങ്ങി സംവരണം നടത്തുന്നു. സംവരണം ആവശ്യപ്പെടുന്ന സാമൂഹികാവസ്ഥ ഉള്ളവർക്ക് അത് കിട്ടുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിലെ വിവേചനം ഭരണഘടനാ വിരുദ്ധമാണ്. ജാതി സെൻസസ് പോലുള്ള നീക്കങ്ങൾക്ക് കാരണം വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും എന്‍ വി അയ്യപ്പന്‍പിള്ള പറഞ്ഞു.
കരയോഗം പ്രസിഡന്റ് സി.മണിയന്‍പിള്ള അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. വി.ഉണ്ണികൃഷ്ണപിള്ള,യൂണിയന്‍ഭരണ സമിതി അംഗം ബിജുമൈനാഗപ്പള്ളി, കരയോഗം ഭാരവാഹികളായ ജി.രാധാകൃഷ്ണപിള്ള, ആര്‍കെ നായര്‍,എ ജയകുമാര്‍,എസ് രാജേഷ്,ആര്‍ സുരേന്ദ്രന്‍പിള്ള,കെ ശിവന്‍പിള്ള, മായാറാണി,സി സുഷമകുമാരി, ജിഷ്ണുവിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്ക് അനുമോദനം,ഹരിത കര്‍മ്മസേനാ ആദരം,തിഭകളെ ആദരിക്കല്‍,ചികില്‍സാ സഹായവിതരണം, സ്വയംസഹായസംഘം സെക്രട്ടറിമാര്‍ക്ക് ഉപഹാരവിതരണം, കലാസന്ധ്യ എന്നിവ നടന്നു