ഓണാട്ടുകരയിൽ വിസ്മയം തീർത്ത് ഇരുപത്തി എട്ടാം ഓണാഘോഷം

Advertisement



ഓച്ചിറ. ഓണാട്ടുകരയിൽ വിസ്മയം തീർത്ത് ഇരുപത്തി എട്ടാം ഓണാഘോഷം. ഓണാട്ടുകരയുടെ വിശ്വാസവും, സംസ്ക്കാരവും വിളിച്ചോതിയ കാളകെട്ട് മഹോത്സവം വർണ്ണാഭമായി. കൈ വെള്ളയിൽ ഒതുങ്ങുന്ന കുഞ്ഞിക്കാളകൾ മുതൽ 53 അടി ഉയരുമുള്ള കാളക്കൂറ്റൻമാർ വരെയാണ് പടനിലത്തെത്തിയത്.



ദിവസങ്ങൾ നീണ്ട വ്രതാനുഷ്ടാനങ്ങൾക്കൊടുവിലാണ് നന്ദികേശൻമാരുമായി ഭക്തർ ഓച്ചിറ പടനിലത്തെത്തിയത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി താലൂക്കുകളിൽ ഉൾപ്പെട്ട 52 കരകളിൽ നിന്നായി 175  ഓളം നന്ദികേശൻ മാരാണ് ക്ഷേത്രത്തിൽ എത്തിയത്.
പണ്ട്  ചിങ്ങമാസത്തിലെ കൊയ്ത്തിന് ശേഷം കർഷകർ നന്ദി സൂചകമായി കെട്ടുകളകളുമായി പരബ്രഹ്മത്തെ കാണാൻ വന്നു എന്നാണ് ഐതീഹ്യം.




രാവിലെ നടന്ന പ്രത്യേകപൂജകൾക്ക് ശേഷം ഗ്രാമപ്രദഷിണം നടത്തിയാണ്  കാളകൾ ക്ഷേത്രത്തിലെത്തിയത്. സ്ത്രീകളുടെ കൂട്ടായ്മയിലും, കുട്ടികളുടെ കൂട്ടായ്മയിലും കെട്ടുകാഴ്ചകൾ അണിനിരന്നു.



മാമ്പ്രക്കന്നയുടെ ഓണാട്ടു കതിരവനും ഒപ്പമുണ്ട്. കൈവെള്ളയിൽ ഒതുങ്ങുന്ന നന്ദികേശൻ, സ്വർണ്ണം പൂശിയ നന്ദികേശൻ, വെള്ളിയിൽ തീർത്ത നന്ദികേശൻ അങ്ങനെ നീളുന്നു വ്യത്യസ്ഥത. 
ജനലക്ഷങ്ങൾ നിറഞ്ഞു നിന്ന പടനിലത്തേക്ക് മൂന്ന് മണിയോടെയാണ്  കെട്ട് കാളകൾ എത്തിതുടങ്ങിയത്.



നേരത്തെ തന്നെ നൽകിയ നമ്പർ പ്രകാരമാണ് നന്ദികേശൻമാരെ ക്ഷേത്ര മൈതാനത്ത് അണിനിരത്തിയത്. രാത്രി 9 മണിയോടെ എഴുന്നള്ളത്ത് എത്തിയാണ് നന്ദികേശൻമാരെ സ്വീകരിച്ചത്.

Advertisement