കല്ലടയാറിന്റെ ഇരുതീരങ്ങളെയും ആവേശത്തിലാക്കി, ജനകീയ ജലോത്സവം

Advertisement class="td-all-devices">

മൺറോതുരുത്ത് .കല്ലടയാറിന്റെ ഇരുതീരങ്ങളെയും ആവേശത്തിലാക്കിയ ജനകീയ ജലോത്സവത്തിൽ  വേണാട് ബോട്ട്ക്ലബ്ബ്‌ തുഴഞ്ഞ ഷോട്ട്പുളിക്കതറ ഒന്നാംസ്ഥാനം നേടി. ചാമ്പ്യൻസ് ലീഗിൻ്റെ വരവോട് കൂടി മുടങ്ങിയ കല്ലട ജലോത്സവം മൺറോതുരുത്ത് പഞ്ചായത്ത്‌ ഭരണസമിതി ഏറ്റെടുത്ത് നടത്തുകയായിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇരുപത്തിയെട്ടാം ഓണത്തിന് കല്ലട ജലോത്സവം നടക്കുന്നത്. CBL ന്റെ വരവോടുകൂടി മുടങ്ങിയ ജലോത്സവം മൺറോതുരുത്ത് പഞ്ചായത്ത്‌ഭരണസമിതി ഏറ്റെടുത്ത് ജനകീയജലോത്സവമായി തിരിച്ചു കൊണ്ട് വരുകയായിരുന്നു. അക്ഷരാർത്ഥത്തിൽ ജനപങ്കാളിത്തംകൊണ്ട് കല്ലടയിലെ ജനങ്ങൾ ജലോത്സവം വൻവിജയമാക്കിമാറ്റി.

വള്ളംകളി മത്സരത്തിൽ വെപ്പ് A ഗ്രേഡ് വള്ളങ്ങളുടെ വിഭാഗത്തിൽ വേണാട് ബോട്ട്ക്ലബ്ബ്‌ തുഴഞ്ഞ ഷോട്ട്പുളിക്കതറ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻബോയ്സിന്റെ നവജ്യോതി രണ്ടാംസ്ഥാനവും നേടി. ഇരുട്ട്കുത്തി A ഗ്രേഡ് വിഭാഗത്തിൽ അംബേക്കർബോട്ട് ക്ലബ്ബിന്റെ പി. ജി. കർണ്ണൻ ഒന്നാംസ്ഥാനം നേടി.

ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ ശരവണൻ ഒന്നാം സ്ഥാനം നേടി, വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ ചിറമേൽതോട്ടുകടവൻ ഒന്നാം സ്ഥാനം നേടി. ജലമേള ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ജലഘോഷയാത്ര പി. സി. വിഷ്ണുനാഥ്‌ MLA ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് കൊടിക്കുന്നിൽ സുരേഷ് MP ട്രോഫിയും ബോണസു വിതരണം ചെയ്തു. ജനവികാരം മനസിലാക്കി വരും വർഷങ്ങളിൽ ചുണ്ടൻ വള്ളങ്ങളെ പങ്കെടുപ്പിച്ച് ഇരുപത്തിയെട്ടാം ഓണനാളിൽതന്നെ ജലോത്സവം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവൂർകുഞ്ഞുമോൻ MLA അധ്യക്ഷൻ ആയിരുന്നു. ജനറൽകൺവീനർ സജിത്ത്ശിങ്കരപള്ളി സുരേഷ്ആറ്റുപുറം എന്നിവർ ജലോത്സവത്തിന് നേതൃത്വം കൊടുത്തു.
കല്ലടയാറിന്റെ ഇരുകരകളിലും ആയിരകണക്കിന് ആളുകളാണ് ജലോത്സവം കാണാൻ തടിച്ചു കൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here