പുത്തനമ്പലത്തെ കുളത്തിൽ സഹോദരനോടൊപ്പം കുളിക്കാനെത്തിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

Advertisement

കുന്നത്തൂർ:സഹോദരനോടൊപ്പം കുളിക്കാനെത്തിയ വിദ്യാർത്ഥി പുത്തനമ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള കുളത്തിൽ മുങ്ങി മരിച്ചു.കുന്നത്തൂർ ഐവർകാല തലയാറ്റ് കനാൽ ജംഗ്ഷൻ വിജി ഭവനിൽ സാബുവിൻ്റെയും വിജിയുടെയും സുജിൻ(11) ആണ് മരിച്ചത്.കടമ്പനാട് കെ.ആർ.കെ.പി.എം ബോയ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.പുത്തനമ്പലത്ത് മുത്തശ്ശിയുടെ വീട്ടിൽ എത്തിയ ശേഷം മൂത്ത സഹോദരനായ സുബിനൊപ്പമാണ് കുളത്തിൽ എത്തിയത്.കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് കുളം നിറഞ്ഞ് കിടക്കുകയായിരുന്നു.വശത്തുള്ള പടികളിലൂടെ ഇറങ്ങവെയാണ് അപകടത്തിൽപ്പെട്ടത്.സംഭവസമയം ഇതുവഴി എത്തിയ ഓട്ടോ ഡ്രൈവറും സഹോദരനും ചേർന്ന് കരയിലെത്തിച്ച ശേഷം കടമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകുകയും പിന്നീട് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അനന്തര നടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.