ആര്‍എസ് എസ് ശാസ്താംകോട്ട താലൂക്ക് കമ്മിറ്റിയുടെ നേതൃത്തിൽ റൂട്ട് മാർച്ച് നടത്തി

Advertisement

ശാസ്താംകോട്ട : വിജയ ദശമി ദിനത്തില്‍ ആര്‍എസ് എസ് ശാസ്താംകോട്ട താലൂക്ക് കമ്മിറ്റിയുടെ നേതൃത്തിൽ റൂട്ട് മാർച്ച് നടത്തി. ഭരണിക്കാവ് ക്ഷേത്ര മൈതാനത്തു നിന്നും തുടങ്ങിയ മാർച്ചിൽ ഗണവേഷധാരികളായ 1000 ഓളം പ്രവർത്തകർ പങ്കെടുത്തു. വൈകിട്ട് 3.30 യോടെ തുടങ്ങിയ പരിപാടി 5 ന് മുതുപിലാക്കാട് ക്ഷേത്രത്തിന് നമീപം സമാപിച്ചു. തുടർന്ന് ശരീരികപ്രദർശനങ്ങളും പൊതുസമ്മേളനവും നടന്നു.