തമിഴ്‌നാട്ടില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 16.80 ലക്ഷം രൂപ റെയില്‍വേ പോലീസ് പിടികൂടി

Advertisement

പുനലൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 16.80 ലക്ഷം രൂപ റെയില്‍വേ പോലീസ് പിടികൂടി. തമിഴ്‌നാട് മധുര കാമരാജ് സ്വദേശി എസ്.സുരേഷ് (65) അറസ്റ്റിലായത്. ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന എഗ്‌മോര്‍ ട്രെയിന്‍ പുനലൂര്‍ സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പ് റെയില്‍വേ പോലീസ് നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ പ്രതിയെ വിശദമായി പരിശോധിക്കുകയും തുടര്‍ന്ന് 16.80 ലക്ഷം ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തുകയുമായിരുന്നു.