മദ്രസ സംവിധാനങ്ങൾതകർക്കാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷൻ നീക്കത്തിനെതിരെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

Advertisement

ശാസ്താംകോട്ട:മദ്രസ സംവിധാനങ്ങൾ തകർക്കാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷൻ നീക്കത്തിനെതിരെ എസ്ഡിപിഐ കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.നൂറു കണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനം ഭരണിക്കാവിൽ നിന്നും ആരംഭിച്ചു ചക്കുവള്ളിയിൽ സമാപിച്ചു.സമാപന സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ശിഹാബ് ശൂരനാട് അധ്യക്ഷത വഹിച്ചു.മണ്ഡലം കമ്മിറ്റി അംഗം റിൻഷാദ് ഇഞ്ചക്കാട് വിഷയാവതരണം നടത്തി.ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ഷംസുദ്ദീൻ പോരുവഴി,മണ്ഡലം വൈസ് പ്രസിഡന്റ് അജി പി.എച്ച്,കബീർ പോരുവഴി,നിസാറുദ്ദീൻ,നസീർ ചിറയിൽ,റഹീം.കെ.പുന്നവിള തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത്‌ ഭാരവാഹികളായ റഫീഖ്,റിയാസ്,ഹാഷിം പനപ്പെട്ടി,നിസാം പാലവിള,അനീഷ് ശൂരനാട് തുടങ്ങിയവർ നേതൃത്വം നൽകി.