104 ഗ്രാം എംഡിഎംഎയും 107 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Advertisement

കൊല്ലം എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓച്ചിറ മേമന ഭാഗത്ത് നടത്തിയ പരിശോധനയില്‍ 104 ഗ്രാം എംഡിഎംഎയും 107 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ഓച്ചിറ മേമന വിജേഷ് ഭവനം വീട്ടില്‍ വിജേഷ് (33) ആണ് അറസ്റ്റിലായത്. ജില്ലയില്‍ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയാണ് അറസ്റ്റിലായ വിജേഷ്. മയക്കുമരുന്ന് വില്പന നടത്തുവാന്‍ ഉപയോഗിക്കുന്ന സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി എക്സൈസ് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. സമീപകാലത്ത് ജില്ലയില്‍ കണ്ടെടുക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്. ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് ഈ മാസം കണ്ടെടുക്കുന്ന മൂന്നാമത്തെ വ്യവസായിക അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജു.എസ്.എസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ്.സി.പി, അസി എക്‌സൈസ് ഇന്‍സ്പെക്ടര്‍ പ്രേം നസീര്‍.എസ്, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ് കുമാര്‍.ജെ.ആര്‍, ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ മനു.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോജോ.ജെ, അജിത്.ബി.എസ്, അനീഷ്.എം.ആര്‍, അഭിരാം.എച്ച് തുടങ്ങിയവര്‍ പങ്കെടുത്തു.