ചവറ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് പ്രോത്സാഹനം നല്‍കുന്ന ഒരു പ്രധാന സ്കോളര്‍ഷിപ്പ് പരീക്ഷയാണ് എന്‍.എം.എം.എസ്. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ നടക്കുന്ന ഈ പരീക്ഷ ഇപ്പോള്‍ എട്ടാംക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
7-ാം ക്ലാസ്സിലെ വാര്‍ഷികപരീക്ഷയില്‍ 55%ത്തിന് മുകളില്‍ മാര്‍ക്ക് നേടി കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം മൂന്നരലക്ഷത്തില്‍ കവിയാത്ത കുട്ടികള്‍ക്ക് അപേക്ഷിക്കാം. പാസ്സാകുന്നവര്‍ക്ക് ഒമ്പതാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാംക്ലാസ്സ് വരെ പ്രതിവര്‍ഷം 12000/- രൂപ ലഭിക്കും.
തുടര്‍പഠനത്തിന് ആത്മവിശ്വാസവും സാമ്പത്തികാശ്വാസവും പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍ഗണനയും ലഭിക്കുന്ന ഈ പരീക്ഷയ്ക്ക് ആസൂത്രിതവും ശാസ്ത്രീയവുമായ പരീശീലനം നല്‍കേണ്ടതുണ്ട്.
ചവറ നിയോജകമണ്ഡലത്തില്‍ നടത്തുന്ന XPLORETALENTS@chavara എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എന്‍എംഎംഎസ് സ്കോളര്‍ഷിപ്പ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നു. സൈലം ലേണിംഗ്സുമായി സഹകരിച്ചാണ് പരിശീലനം.
ഒക്ടോബര്‍ 19 ശനിയാഴ്ച രാവിലെ 9 മുതല്‍ ഇടപ്പളളിക്കോട്ട പൊന്‍വയല്‍ ആഡിറ്റോറിയത്തിലാണ് പരിശീലനം. സൈലം ലേര്‍ണിങ്ങിലെ പ്രഗല്‍ഭരായ അദ്ധ്യാപകരാണ് ക്ലാസ്സുകള്‍ എടുക്കുന്നത്. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി കള്‍ക്ക് മാത്രമേ പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുളളൂ. രജിസ്ട്രേഷന്‍ ലിങ്ക് മണ്ഡ്ലത്തിലെ എല്ലാ ഗവണ്‍മെന്‍റ്, എയ്ഡഡ് ഹൈസ്കൂളുകളിലും നല്‍കിയിട്ടുണ്ടെന്നും സ്റ്റഡിമെറ്റീരിയല്‍സും തുടര്‍ന്നുളള ഓണ്‍ലൈന്‍ ക്ലാസ്സുകളും സൗജന്യമാണെന്നും ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എംഎല്‍എ ആഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9495701283