വയനാടിന് വീടൊരുക്കാൻ
കൈതാങ്ങുമായ് ചവറ ബി.ജെ.എം ഗവ. കോളേജിലെ എൻ എസ് എസ്

Advertisement

ചവറ . സംസ്ഥാന നാഷണൽ സർവീസ് സ്കീം വയനാട്ടിൽ നിർമ്മിക്കുന്ന ഭവന നിർമ്മാണ പദ്ധതിയിൽ കേരള സർവകലാശാല നാഷണൽ സർവീസ് സ്കീം നിർമ്മിക്കുന്ന 20 വീടുകൾക്കുള്ള ധനസമാഹരണത്തിലേക്ക് ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെൻറ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 101170രൂപ സമാഹരിച്ച് നൽകി.ഡിഷ് വാഷ് നിർമ്മാണം, നാട്ടിൽ നിന്ന് വായിച്ചുകഴിഞ പത്രക്കടലാസുകളുടെ ശേഖരണം,അധ്യാപകർ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർ നൽകിയ സംഭാവനകളും കൂട്ടിച്ചേർത്താണ് തുക സമാഹരിച്ചത്.കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മലിന്കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോളി ബോസ് തുകയുടെ ചെക്ക് കൈമാറി.സർവ്വകലാശാ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ.ഷാജി എ ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ഗോപകുമാർ ജി, ഡോ.തുഷാദ് ടിഎന്നിവർ പങ്കെടുത്തു.  പത്രങ്ങൾ സമാഹരിക്കുന്നതിനുള്ള വാർത്ത നൽകിയ മാത്യഭ്രമി ദേശാഭിമാനി മലയാള മനോരമ പത്രങ്ങൾക്ക് അധികൃതർ നന്ദി പറഞ്ഞു.