തൊഴിലുറപ്പ് പദ്ധതി വര്‍ക്ക് ഷോപ്പ്

Advertisement

കൊല്ലം: ‘സമഗ്ര കൊട്ടാരക്കര’-ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വര്‍ക്ക് ഷോപ്പ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ സാധ്യതകള്‍, ഇടപെടലുകള്‍, മുന്നൊരുക്കങ്ങള്‍ എന്നിവ വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി പരിശോധിച്ചു. തുടര്‍ന്ന് പഞ്ചായത്ത് തിരിഞ്ഞുള്ള ഗ്രൂപ്പ് ചര്‍ച്ച, വിലയിരുത്തല്‍, അവലോകനം, മറ്റ് തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ നടന്നു.
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എസ്. രാജേന്ദ്രന്‍, കില ഡയറക്ടര്‍ വി. സുദേശന്‍, എംഡിഎന്‍ആര്‍ഇജിഎസ് സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസറും ജോയിന്റ് ഡയറക്ടറുമായ രവിരാജ്, ജെപിസി പ്രതിനിധി ശ്രീബാഷ്, കില ലക്ചറര്‍ സി. വിനോദ്കുമാര്‍, ട്രെയിനിങ് കോര്‍ഡിനേറ്റര്‍ കെ. ദിലീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.