പുത്തൂരിൽ യുവതിയെ വെട്ടിക്കൊന്ന് യുവാവ് തൂങ്ങി മരിച്ചു

Advertisement

പുത്തൂർ. (കൊല്ലം ) വല്ലഭൻകരയിൽ യുവതിയെ വെട്ടിക്കൊന്ന് യുവാവ് തൂങ്ങി മരിച്ചു പവിത്രേശ്വരം ഷാജി മന്ദിരത്തിൽ ഷാജി യുടെ മകൾ


  ശാരു (  25 ) വിനെയാണ് വെട്ടിക്കൊന്നത്

കൊലപാതകത്തിന് ശേഷം  ലാലുമോൻ ( 38 ) തൂങ്ങി മരിച്ചു
ഇരുവരും തമ്മിൽ ഏറെ നാളായി  സൗഹൃദത്തിലായിരുന്നു. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നടന്നത്. വല്ലഭന്‍കരയിലെ ലാലു മോന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ലാലുമോന്‍ ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. അതിന് പിന്നാലെ ഇയാള്‍ വീട്ടില്‍ തൂങ്ങി മരിക്കുകയും ചെയ്തു. ശാരുവിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴെക്കും ചോര വാര്‍ന്ന് കിടക്കുന്ന നിലയിലാണ് ശാരുവിനെ കണ്ടത്. വെട്ടേറ്റ് സാരമായി പരിക്കേറ്റ ശാരു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
അതിന് പിന്നാലെ ലാലുമോനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. വിവരം അറിഞ്ഞ് ശാസ്താം കോട്ട പൊലീസ് സ്ഥലത്ത് എത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. 2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ട സംഭവത്തില്‍ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ജയിലിലായ ലാലുമോന്‍ അടുത്തിടെയാണ് മോചിതനായത്.