എസ്‌ഐയെ ആക്രമിച്ച കാപ്പ കേസ് പ്രതി അറസ്റ്റില്‍

Advertisement

കൊല്ലം: കാപ്പ കേസില്‍ തടങ്കലിന് ഉത്തരവായ പ്രതിയെ പിടികൂടാന്‍ പോയ എസ്‌ഐയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പടപ്പക്കര ലൈവി ഭവനില്‍ ആന്റണി ദാസ് (29) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. 16ന് രാത്രി 7.45ന് പടപ്പക്കര വാളത്തിപൊയ്കയില്‍ വച്ചായിരുന്നു സംഭവം. കാപ്പ കേസില്‍ കളക്ടര്‍ തടങ്കലിന് ഉത്തരവിട്ട പ്രതിയായ ആന്റണി ദാസിനെ പിടിക്കാന്‍ മഫ്തിയില്‍ പോയ കുണ്ടറ എസ്‌ഐ പി. കെ. പ്രദീപ്, സിപിഒ  എസ്. ശ്രീജിത്ത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.