ശാസ്താംകോട്ട:ശാസ്താംകോട്ടയിൽ ഡിവൈഎഫ്‌ഐ നേതാവിൻ്റെ ലൈംഗിക അതിക്രമത്തിന് ഇരയായ എസ്എഫ്ഐ പ്രവർത്തകയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്.ഡിവൈഎഫ്‌ഐ കടപുഴ മുൻ യൂണിറ്റ് സെക്രട്ടറി പടിഞ്ഞാറെ കല്ലട കടപുഴ കോയിക്കൽഭാഗം നടുവിലക്കര കവളിക്കൽ വീട്ടിൽ കെ.എസ് വിശാഖിനെതിരെയാണ് (28, വിശാഖ് കല്ലട) ഹർജിയുമായി യുവതി കോടതിയെ സമീപിച്ചത്.പൊലീസ്
സംരക്ഷണം നൽകാൻ ശാസ്താംകോട്ട എസ്.എച്ച്.ഒയ്ക്കാണ് നിർദ്ദേശം നൽകിയത്.പട്ടികജാതിക്കാരിയും കോളേജ് വിദ്യാർത്ഥിനിയുമായ എസ്എഫ്ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകിയാണ് ഇയ്യാൾ ഒരു വർഷമായി പീഡിപ്പിച്ചു വന്നത്.കോളേജ് കോമ്പൗണ്ടിനടുത്ത ആളൊഴിഞ്ഞ ഭാഗത്തു വച്ചായിരുന്നു പീഡനം.വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും 9 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു.വിവാഹ വാഗ്ദാനത്തിൽ നിന്നും ഇയ്യാൾ പിന്മാറിയതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസിൽ പരാതി നൽകുകയും പ്രതിയെ റിമാൻ്റ് ചെയ്യുകയും ചെയ്തിരുന്നു.കഴിഞ്ഞ മാർച്ചിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി പെൺകുട്ടിയെ വീണ്ടും ആക്രമിച്ചു.ഈ സംഭവത്തിലും ഇയ്യാളെ കോടതി റിമാൻ്റ് ചെയ്തിരുന്നു.അടിയന്തിര അന്വേഷണത്തിന് ദക്ഷിണ മേഖല ഐ.ജി പൊലീസിന് നിർദേശം നൽകി.ഇതോടെ പരാതി പിൻവലിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നും പഠിക്കാൻ അനുവദിക്കില്ലെന്നും ഗുണ്ടകളെ ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ വീട്ടിലും കോളേജിലും വച്ച് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.ഇതോടെയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.അഭിഭാഷകരായ കുളത്തൂർ ജയ്സിങ്,ആർ.ഗോപൻ എന്നിവർ കോടതിയിൽ ഹാജരായി.
Home News Breaking News ശാസ്താംകോട്ടയിൽ ഡിവൈഎഫ്‌ഐ നേതാവിൻ്റെ ലൈംഗിക അതിക്രമത്തിന് ഇരയായ എസ്എഫ്ഐ പ്രവർത്തകയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി