പോക്‌സോ കേസില്‍ പ്രതി പിടിയില്‍

Advertisement

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി പോലീസിന്റെ പിടിയിലായി. മുണ്ടയ്ക്കല്‍ പാപനാശം ശാന്തിനിലയത്തില്‍ ജോബിന്‍ (19) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ജോബിന്‍ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.