മണ്‍റോത്തുരുത്ത് പഞ്ചായത്തില്‍ കെ ഫോണ്‍ കണക്ഷന്‍ ദുരുപയോഗപ്പെടുത്തിയതായി ജനപ്രതിനിധികള്‍ക്കെതിരെ സിപിഎം പരാതി

Advertisement

മണ്‍റോത്തുരുത്ത്. പഞ്ചായത്തില്‍ കെ ഫോണ്‍ കണക്ഷന്‍ ദുരുപയോഗപ്പെടുത്തിയതായി ജനപ്രതിനിധികള്‍ക്കെതിരെ പരാതി. അഴിമതി നടത്തിയ ഗ്രാമ പഞ്ചായത്ത് അംവും, കൂട്ട് നിന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും
രാജിവെച്ച് പുറത്ത് പോകണമെന്നാവശ്യപ്പെട്ട് സിപിഎം പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്
ഇൻറർനെറ്റ് മൗലീക അവകാശം ആക്കുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന ഹൈസ്പീഡ് ഇൻറർനെറ്റ് സൗകര്യം നടപ്പിലാക്കുന്ന പദ്ധതിയായ KFON BPL വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പദ്ധതി അട്ടിമറിച്ച് മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിൽ അനർഹർക്ക് കൊടുക്കുകയും അതിൽ ഒമ്പതാം വാർഡ് മെമ്പർ സ്വന്തം വാർഡിൽ നൽകിയ സൗജന്യ KFON കണക്ഷൻ സ്വന്തം വീട്ടിൽ ഉപയോഗിക്കുകയും ചെയ്തത് സംബന്ധിച്ച് ആണ് സിപിഎം പരാതി നല്‍കിയത്. വിജിലൻസ് അന്വേഷണം നടക്കുകയാണ്.
ഒമ്പതാം വാർഡിലെ കണക്ഷൻ നൽകിയതിൽ ക്രമക്കേട് നടന്നതിനാൽ അത് ക്യാൻസൽ ചെയ്ത് അർഹരായവരെ കണ്ടെത്തി നൽകുവാൻ പഞ്ചായത്ത് പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവായി. ഈ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ലംഘനവും അഴിമതിയും നടത്തിയ അംഗവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും ഗുരുതരമായ നിയമ ലംഘനമാണ് നടത്തിയിരിക്കുന്നത് , ഇവർ ഇനി ഒരു നിമിഷം പോലും ഗ്രാമ പഞ്ചായത്തിൽ ജനപ്രതിനിധികളായി തുടരരുതെന്നും രാജിവെച്ച് പുറത്ത് പോകണമെന്നും സിപിഎം മൺറോതുരുത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisement