എ അയ്യപ്പൻ തെരുവിലലഞ്ഞ കാവ്യബോധത്തിന്റെ ഉടമ, ഡോ.എ മുഹമ്മദ്‌ കബീർ

Advertisement

ശാസ്താംകോട്ട(കൊല്ലം).-മലയാള കവിതയിലെ അലഞ്ഞെഴുത്തിന്റെ പ്രതീകമായിരുന്നു കവി എ അയ്യപ്പൻ എന്ന് നിരൂപകനും എഴുത്ത് കാരനുമായ ഡോ.എ.മുഹമ്മദ്‌ കബീർ.കുട്ടികളുടെ കേളികൊട്ട് ന്റെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നടന്ന അയ്യപ്പനനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മയുടെ മരണം സൃഷ്ടിച്ച വേദനയും നിരാലംബത്വവുമാണ് അയ്യപ്പന്റെ തെരുവ് ജീവിതത്തിനാധാരം.അയ്യപ്പന് കവിത യായിരുന്നു ജീവിതം.വ്യക്തിപരമായി അയ്യപ്പൻ അനുഭവിച്ച ദുരന്തത്തിന്റെ ആഴം തിരിച്ചറിയാതെ യാണ് അയ്യപ്പെനെന്ന കവിയെയും അദ്ദേഹത്തിന്റെ കവിതയേയും നിരൂപകര്‍ വിലയിരുത്തലിനു വിധേയമാക്കിയത്.നാല് വരിയിൽ പന്ത്രണ്ടിലധികം കാവ്യ ബിംബങ്ങൾ തീർത്ത കവിതാരചന നിർവഹിച്ച മറ്റൊരു കവിയും മലയാള സാഹിത്യത്തിൽ ഉണ്ടായിട്ടില്ല.അതുകൊണ്ട് തന്നെ കവികളുടെ കവി എന്ന വിശേഷണത്തിന് സർവ്വാത്മനാ യോഗ്യനാണ് അയ്യപ്പനെന്നു മുഹമ്മദ്‌ കബീർ പറഞ്ഞു.
ഡിജിറ്റൽ സെമിനാർ ഹാളിൽ നടന്ന യോഗത്തിൽ കവി വിശ്വൻ കുടിക്കോട് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.(ഡോ )കെ.ബി.സെൽവ മണി അയ്യപ്പൻ കവിതകളിൻ മേൽ വിഷയം അവതരിപ്പിച്ചു.ഡോ.സി.ഉണ്ണികൃഷ്ണൻ മുഖ്യ അതിഥി ആയി.കവി ചവറ കെ.എസ്.പിള്ള പ്രതിഭകളെ ആദരിച്ചു
പ്രൊഫ.(ഡോ )ടി.മധു,
കെ.പി.എ.സി.ലീലാകൃഷ്ണൻ എന്നിവർ മുഖ്യ പ്രഭാഷകരായി.
കണ്ണനല്ലൂർ ഷാനവാസ്‌,ഡോ.പി.ആർ.ബിജു,കവി രേശ്‍മീ ദേവി,കവി എം.സങ്,ഹരി കുറിശ്ശേരി,രജനി കുന്ന് പുറം,ഗുരുകുലം ശശി,ഭൂപേഷ്,മിഥുനം രാധാകൃഷ്ണൻ,ദിലീപ് ശാസ്താം കോട്ട,അനിൽ ശാസ്താം കോട്ട,രാജേഷ് വിനു,ശശികുമാർ,ചന്ദ്രൻ കിഴക്കേടം,പ്രഭ പഴ ങ്ങാലം,ഷാജി ഡെന്നീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഇതിനോടാനുബന്ധിച്ചു നടന്ന കാവ്യാർച്ചന ശാസ്താം കോട്ട ഭാസ് അദ്ധ്യക്ഷനായി .പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു
കോട്ടവട്ടം തങ്കപ്പൻ ,പ്രദീപ്‌ പഴ ങ്ങാലം,കല്ലട വിമൽ കുമാർ,കൊല്ലം ശേഖർ,ശാസ്താം കോട്ട അജയകുമാർ,ശശീന്ദ്രൻ അയ്യർ മഠം,അജേഷ് കണ്ടച്ചിറ,സതീഷ് ഞാലിയോട്,അമ്പലപ്പുറം ടി.രാമചന്ദ്രൻ,സുൽഫി ഓയൂർ kpac,വിജയകുമാർ, ശാസ്താംകോട്ട ഭാസ് എന്നീ കവികളെ പൊന്നാടയണിയിച്ചു.