ഇടപ്പനയത്ത് നിന്നും ചാരായവും കോടയും പിടികൂടി:ഒരാൾ അറസ്റ്റിൽ; പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഓടി രക്ഷപ്പെട്ടു

Advertisement

ശാസ്താംകോട്ട:ശൂരനാട് വടക്ക് ഇടപ്പനയത്ത് ശാസ്താംകോട്ട എക്സൈസിൻ്റെ നേതൃത്വത്തിൽ
നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവും 540 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി.ഇടപ്പനയം
എ.ബി നിവാസിൽ ബാലു(42),ഇയ്യാളുടെ സഹോദരനും സിപിഎം പാറക്കടവ് ബ്രാഞ്ച് സെക്രട്ടറിയുമായ ബി.എസ് ഭവനത്തിൽ വി.ബാബു (46) എന്നിവരെ പ്രതിയാക്കി കേസ് എടുത്തു.ബാലുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ട ബാബുവിനെ പിടികൂടാനായില്ല.കഴിഞ്ഞ ദിവസം രാവിലെയും വൈകിട്ടും നടത്തിയ പരിശോധനയിലാണ് ഒരു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.ശാസ്താംകോട്ട എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ
എൻ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.പ്രിവന്റീവ് ഓഫീസർമാരായ എസ്.ഉണ്ണികൃഷ്ണപിള്ള,മനു.കെ മണി,അനിൽകുമാർ,സിഇഒ മാരായ വിജു,പ്രസാദ്,അശ്വന്ത്,നിഷാദ്,ജോൺ,
സുജിത് കുമാർ,ഹരികൃഷ്ണൻ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നീതു പ്രസാദ്,ഷിബി,റാസ്മിയ എന്നിവർ പങ്കെടുത്തു.