ആനയടി കോട്ടപ്പുറം ജംഗ്ഷനിൽ ബസ്സ് ഇറങ്ങിയ യുവാവിൽ നിന്നും നാല് ഗ്രാം എംഡിഎംഎംഎ പിടികൂടി

Advertisement

ശാസ്താംകോട്ട:സ്കൂൾ – കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ബാംഗ്ലൂരിൽ നിന്നുമെത്തിച്ച രാസലഹരിയുമായി യുവാവ് അറസ്റ്റിൽ.കരുനാഗപ്പള്ളി കല്ലേലിഭാഗം രജി ഭവനത്തിൽ അഭിജിത്തിനെയാണ് (21) കൊല്ലം റൂറൽ ഡാൻസാഫ് ടീമും ശൂരനാട് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.പ്രതിയിൽ നിന്നും നാല് ഗ്രാം എംഡിഎംഎംഎ പിടികൂടി.

ദേശീയ പാതയിൽ ആനയടി കോട്ടപ്പുറം ജംഗ്ഷനിൽ ചൊവ്വാഴ്ച രാവിലെ ബസിൽ നിന്നും ഇറങ്ങുമ്പോഴാണ് ഇയ്യാൾ പിടിയിലായത്.കൊല്ലം റൂറൽ എസ്.പി സാബു മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അഭിജിത്ത് നിരീക്ഷണത്തിലായിരുന്നു.കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.