കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ

Advertisement

പുനലൂര്‍.കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ. ഇന്ന് ഉച്ചയോടെയാണ് മഴ ആരംഭിച്ചത്. ആര്യൻകാവ്, തെൻമല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. ആര്യങ്കാവ് മേഖലയിൽ ചിലയിടങ്ങളിൽ മലവെള്ളപ്പാച്ചിലും ഉണ്ടായി. തെന്മല മാർക്കറ്റ് റോഡിൽ വെള്ളം കയറി. കൃഷിസ്ഥലങ്ങൾ പലയിടത്തും നശിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളോട് മാറിതാമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement