മൂന്ന് ശതമാനം ഡിഎ കുടിശ്ശിക പ്രഖ്യാപിച്ച നടപടി സർക്കാർ ജീവനക്കാരെ അപഹാസ്യരാക്കുന്നതിന് തുല്യം,കെ ജി ഈ യു

Advertisement

ശാസ്താംകോട്ട:22 ശതമാനം ഡി.എ കുടിശ്ശിക സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ളപ്പോഴാണ് 3 ശതമാനം ഡി.എ കുടിശ്ശിക സർക്കാർ പ്രഖ്യാപിച്ചതെന്നും ഇത് സർക്കാർ ജീവനക്കാരെ അപഹാസ്യരാക്കുന്നതിന് സമാനമാണെന്നും കെ.ജി.ഈ.യു കൊല്ലം ജില്ലാ കമ്മിറ്റി ആരോപിച്ചു.കേന്ദ്ര സർക്കാർ 3 ശതമാനം ഡി.എ കൂടി പ്രഖ്യാപിച്ചതോടെ ജനുവരി മുതൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശിക 25 ശതമാനം ആകുന്ന നിലയിലാണ്.2021 ജൂലായ് 1ന് പ്രഖ്യാപിച്ച 3 ശതമാനം ഡി.എ ആണ് ഇപ്പോൾ തരുമെന്ന് പറയുന്നതെങ്കിലും മൂന്ന് വർഷമായുള്ള ഡി.എ കുടിശ്ശികയെക്കുറിച്ച് ഓർഡറിൽ പ്രതിപാദിക്കാത്തത് പ്രതിഷേധാർഹമാണ്.ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നടപടികൾക്കെതിരെ ഭരണപക്ഷ സർവീസ് സംഘടനകളുടെ മൗനം ഖേദകരമാണെന്നും ഐക്യട്രേഡ് യൂണിയനുകൾ രൂപീകരിച്ച് ഒറ്റക്കെട്ടായി ജീവനക്കാരുടെ അവകാശങ്ങൾക്കായി സമരപോരാട്ടങ്ങൾക്ക് തുടക്കം കുറിക്കണമെന്നും ജില്ലാ പ്രസിഡൻ്റ് എ.ആരീസും സെക്രട്ടറി ശ്യാംദേവ് ശ്രാവണവും ആവശ്യപ്പെട്ടു.

Advertisement