അനാചാരങ്ങളുടെ കാലത്തേക്ക്‌ കേരളത്തെ തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം , മന്ത്രി ഒ ആർ കേളു

Advertisement

എ.പാച്ചൻ ഇരുപതാമത് പുരസ്‌കാരം, വി. ദിനകരൻ എക്സ്. എം. എൽ. എയക്ക് സമ്മാനിച്ചു.

കൊല്ലം : അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കാലത്തേക്ക്‌ കേരളത്തെ തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ സംഘടിതമായി പ്രതിരോധിക്കേണ്ട സമയമാണിതെന്ന് പട്ടികജാതി, പട്ടിക വർഗ – പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. സ്വാതന്ത്ര്യ സമര സേനാനിയും, വിവിധ ദലിത് പ്രസ്ഥാനങ്ങളുടെയും കോൺഗ്രസിന്റെയും നേതാവുമായിരുന്ന
എ. പാച്ചന്റെ ഇരുപതാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വിപുലമായ നവോത്ഥാന പാരമ്പര്യത്തെ ഒന്നാകെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്ന കാലമാണിത്. ജാതിയുടെയും മതത്തിന്റെയും കള്ളികളിലേക്ക് സ്വയം ചുരുങ്ങാനും സമൂഹത്തെ ചുരുക്കാനും നടത്തുന്ന ശ്രമങ്ങളെ അതിജീവിച്ചെങ്കിൽ മാത്രമേ സാമൂഹിക ഐക്യവും സൗഹാർദ്ദവും പുരോഗതിയും നേടാനാകൂ.

എല്ലാവിധ വിവേചനങ്ങളെയും ചെറുക്കാനായി അടിസ്ഥാന ജനതയ്ക്ക് കരുത്ത് നൽകുന്നതിൽ എ. പാച്ചൻ ഉൾപ്പെടെയുള്ളവർ നൽകിയ സംഭാവനകൾ കേരളത്തിന്‌ മറക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

എ.പാച്ചൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഇരുപതാമത് അവാർഡും പ്രശസ്തി പത്രവും ശിൽപവും ധീവരസഭ സംസ്‌ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ എക്സ്. എം. എൽ.എയ്ക്ക് മന്ത്രി സമ്മാനിച്ചു.

ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡി.ചിദംബരൻ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി കെ.ഗോപി നാഥൻ, കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ, ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ഫൗ ണ്ടേഷൻ ജനറൽ സെക്രട്ടറി എ. എ.അസീസ്, കെഡിഎഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി രാജൻ വെമ്പിളി, കോൺഗ്രസ്
ബ്ലോക്ക് പ്രസിഡന്റ് കെ.എ.ജവാദ്, ഫൗണ്ടേഷൻ ട്രഷറർ ബോബൻ.ജി.നാഥ്, അഡ്വ. എസ്.പ്രഹ്ലാദൻ, അഡ്വ. കെ.വേലായുധൻപിള്ള, ബി.മോഹൻദാസ്,ആര്‍ ഹരിപ്രസാദ്, ശുരനാട് അജി, വി.രാമചന്ദ്രൻ, കെ.വി.സുബ്രഹ്മണ്യൻ, കെ.രവികുമാർ, മധുമോൾ പഴയിടം, കെ.പി.റുഹാസ്, കെ.ഗോകുൽദാസ്, ഐവർകാല ദിലിപ്, പി. ജി. പ്രകാശ്, കെ. കെ. ദാസപ്പൻ, പെരിനാട് വിജയൻ എന്നിവർ പ്രസംഗിച്ചു.

വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച രാമചന്ദ്രൻ മുല്ലശേരി, ആർ.അ രുൺരാജ്, എം.എ.സമദ്, ടി.തങ്കച്ചൻ എന്നിവരെ ആദരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here