കൊല്ലത്ത് മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍

Advertisement

കൊല്ലം: മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണം തട്ടിയെടുത്ത പ്രതികള്‍ പിടിയിലായി. ശക്തികുളങ്ങര കന്നിമേല്‍ പൂവന്‍പുഴ തറയില്‍
രാജേഷ് (22), കന്നിമേല്‍ മല്ലശേരി വടക്കേതറ വീട്ടില്‍ മാഹീന്‍ (25)
എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. സ്വകാര്യ ധനകാര്യ
സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയപെടുത്തി പണം തട്ടിപ്പ് നടത്തിയ സംഘത്തെയാണ്
ശക്തികുളങ്ങര പോലീസ് പിടികൂടിയത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കാവ
നാട് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ ഒരു പവനോളം വരുന്ന മുക്കുപണ്ട വള പണയപ്പെടുത്തി പ്രതികള്‍ പണം തട്ടിയെടുത്തിരുന്നു. ഇത് കൂടാതെ വള്ളികീഴ്
ഉള്ള ഒരു ധനകാര്യ സ്ഥാപനത്തില്‍ ഒരു പവനോളം വരുന്ന മുക്കുപണ്ട വളയും മറ്റൊരു
ധനകാര്യ സ്ഥാപനത്തില്‍ 31.5 ഗ്രാമോളം തൂക്കം വരുന്ന മുക്കുപണ്ട ആഭരണങ്ങളും
പണയപ്പെടുത്തി പണം തട്ടിയെടുത്തു.

തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍
കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായി
രുന്നു. രണ്ട് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികളെ ശക്തികുളങ്ങര പോലിസും ഡാന്‍സാഫ് ടീം ചേര്‍ന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ രാജേഷ്, ഗോപാലകൃഷ്ണന്‍, പ്രദീപ്, എസ്‌സിപിഒ ബിജു, സിപിഒ അജിത്,
ഡാന്‍സാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here