അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Advertisement

കൊല്ലം: അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണു സംഭവം. ഇന്നലെ വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങിത്തുടങ്ങിയത്. ഫിഷറീസ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി.
മലിനീകരണമാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിനു കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. ദേശീയപാത നിര്‍മാണത്തിന്റെ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കായലില്‍ തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. സംഭവത്തിനു പിന്നില്‍ ഇതിനു പങ്കുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ഈ പ്രദേശത്ത് ദുര്‍ഗന്ധവും ശക്തമാണ്. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകള്‍ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here