തേവലക്കര വില്ലേജ് – ഡിജിറ്റല്‍ റീസര്‍വ്വേ റിക്കാര്‍ഡ് പ്രദര്‍ശനവുംപരാതി പരിഹാരവും

Advertisement

തേവലക്കര. വില്ലേജില്‍ നടന്നുവന്ന ഡിജിറ്റല്‍ റീസര്‍വ്വേ, സര്‍വ്വേ ടീം പൂര്‍ത്തീകരിച്ചുവരുന്നു. തേവലക്കര വില്ലേജില്‍ ഭൂവുടമകളായ 29380 ആളുകളുടെ പേരിലുളള 23107 കൈവശഭൂമികളുടെ രേഖകളാണ് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് ക്രമീകരിച്ചിട്ടുളളത്. ഡിജിറ്റല്‍ രേഖകള്‍ ഇതുവരെ പരിശോധിച്ച് പിശകുകളില്ലെന്ന് ഉറപ്പുവരുത്തുകയോ തെറ്റുകള്‍ പരിശോധിക്കുകയോ ചെയ്തിട്ടുളളത് 7282 ഭൂവുടമകള്‍ മാത്രമാണ്.
ബാക്കിയുളളവര്‍ക്കുകൂടി പരിശോധനയ്ക്ക് അവസരം ഒരുക്കുവാന്‍ വേണ്ടി ഒക്ടോബര്‍ 29 ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍ തേവലക്കര പടപ്പനാല്‍ ജംഗ്ഷനിലുളള ഡിജിറ്റല്‍ റീസര്‍വ്വേ ക്യാമ്പ് ഓഫീസില്‍ വച്ച് റിക്കാര്‍ഡ് പ്രദര്‍ശനവും പരാതി പരിഹരിക്കലും സംഘടിപ്പിച്ചിരിക്കുന്നു.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി അവരവരുടെ ഭൂമിയെ സംബന്ധിച്ച എല്ലാവിവരങ്ങളും പരിശോധിച്ച് തെറ്റുകള്‍ കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഈ അവസരം വിനിയോഗിക്കാതെപോയാല്‍ സെക്ഷന്‍ 13 പ്രകാരമുളള നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുന്നതോടെ റിക്കാര്‍ഡുകളില്‍ തിരുത്തലുകള്‍ വരുത്താന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകും.
ഡിജിറ്റല്‍സര്‍വ്വേ പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ എല്ലാ ഭൂരേഖകളും വിരല്‍ത്തുമ്പില്‍ ലഭ്യമാകും. സ്കെച്ച്, പ്ലാന്‍, ലൊക്കേഷന്‍മാപ്പ്, തണ്ടപ്പേര്‍ രേഖകള്‍ തുടങ്ങിയവ ഫോണില്‍ ലഭ്യമാകും.
ആയതിനാല്‍ രേഖകള്‍ പരിശോധിക്കാനുളള സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here