മതേതര മൂല്യങ്ങൾ കാത്ത് സൂക്ഷിച്ച മഹാനായ മനുഷ്യ സ്നേഹിയായിരുന്നു പോൾ ക്രൂസ് അച്ചൻ, എം നൗഷാദ് എം എൽ എ

Advertisement

കൊല്ലം:- കൊല്ലം ജില്ലയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന പോൾ ക്രൂസ് അച്ചൻ മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിച്ച മഹാനായ മനുഷ്യ സ്നേഹിയായിരുന്നുവെന്ന് എം. നൗഷാദ് എം.എൽ.എ. പറഞ്ഞു. കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച പോൾ ക്രൂസ് അച്ചൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.
സജീവ് പരിശവിള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പോൾ ക്രൂസ് അച്ചൻ സ്മാരക സാഹിത്യ പുരസ്കാരം വി.ടി. കുരീപ്പുഴയ്ക്കും, ജീവകാരുണ്യ പുരസ്കാരം എൻ. ഉത്തമൻ ഫൗണ്ടേഷനും സമ്മാനിച്ചു. ഫാ. റൊമാൻസ് ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. മനീഷ്യസ് ബർണാഡ്, പ്രകാശൻ പിള്ള, കണ്ണനല്ലൂർ നിസാം, റോണാ റെബേറോ, രാജു ലോറൻസ് ,അനിൽ ജോൺ,ലെസ്റ്റർ കാർഡോസ്, എഫ് ആന്റണി, അൽഫോൻസ് ഫിലിപ്പ്, വത്സല ജോയി, വിൻസി ബൈജു,ഷാജി തങ്കച്ചൻ , സാജൻ ജോൺ , എന്നിവർ പ്രസംഗിച്ചു.
സാമൂഹിക, സാഹിത്യ വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങൾക്ക് ഗണേഷ്, മനാഫ് തുപ്പാശ്ശേരിൽ, എഡ്വേഡ് നസ്രത്ത്, മേഴ്‌സി ടീച്ചർ,മെൽബിൻ നാന്തിരിക്കൽ,ജോസഫൈൻ ജോർജ്, കോളിൻ നേറ്റാർ, അഡ്വ. സോനാമോൾ, റീത്തദാസ് എന്നിവരെ ആദരിച്ചു.