ആകാശവാണി പ്രഭാഷണ പരമ്പരയും കഥയരങ്ങും നടത്തി

Advertisement

കുന്നത്തൂർ : ആകാശവാണി, തിരുവനന്തപുരം നിലയത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രതിമാസപ്രഭാഷണ പരമ്പരയിലെ അഞ്ചാമത്തേത് ഐവർകാല കിഴക്ക് ഭരണിക്കാവ് എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ വച്ചു   നടന്നു. ഐവർകാല ചങ്ങനാശ്ശേരി സ്മാരക വായനശാലയുടെ സഹകരണത്തോടെ നടന്ന ഈ പരിപാടി കവി ചവറ കെ എസ് പിള്ള ഭദ്രദീപം കൊളുത്തിയതോടെ ആരംഭിച്ചു.ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം. എൽ.എ നിർവഹിച്ചു. ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം മേധാവി വി. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.. അസി. ഡയറക്ടർ ശ്രീകുമാർ മുഖത്തല ആമുഖഭാഷണം നടത്തി. എസ്. ശശികുമാർ, പി. രാജി , രശ്മി രഞ്ജിത്ത്, എസ് .രതീഷ്, പി.എസ്. മനോജ് കുമാർ എന്നിവർ സംസാരിച്ചു. എഴുത്തുകാരിയും കേരള സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറുമായ പ്രൊഫ. എ. ജി. ഒലീന ‘വയലാർ മാനവികതയുടെ കവി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി പരിപാടിയോടനുബന്ധിച്ചുള്ള കഥയരങ്ങിൽ  കഥാകൃത്തുക്കളായ  ഏഴംകുളം മോഹൻകുമാർ, ശ്രീമതി എച്ചുമുക്കുട്ടി,  ശ്രീകണ്ഠ‌ൻ കരിയ്ക്കകം,  ഉണ്ണിക്കൃഷ്‌ണൻ കളിയ്ക്കൽ എന്നിവർ പങ്കെടുത്തു

Advertisement