സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കൽ സമ്മേളനത്തിൽ കോഴ വിവാദത്തിൽ ഉൾപ്പെട്ടയാളുടെആത്മഹത്യാ ഭീഷണി

Advertisement

ശാസ്താംകോട്ട:സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കൽ സമ്മേളനത്തിൽ ആത്മഹത്യാ ഭീഷണി.ഒസ്താമുക്ക് ബ്രാഞ്ചിൽ നിന്നുള്ള സമ്മേളന പ്രതിനിധിയാണ് തന്നെ ലോക്കൽ കമ്മിറ്റിയിൽ അംഗമായി ഉൾപ്പെടുത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അലമുറയിട്ടത്.

തുടർന്ന് നിലവിലെ ലോക്കൽ കമ്മിറ്റിയഗവും കോഴപ്പണവിവാദത്തിലെ പ്രധാനിയുമായ സിപിഎം ഏരിയ കമ്മിറ്റിയംഗത്തിൻ്റെ ഭാര്യാസഹോദരനെ ഒഴിവാക്കി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് പ്രശ്നം പരിഹരിച്ചത്.ഏരിയ കമ്മിറ്റി അംഗത്തിനാപ്പം മണ്ണെടുക്കുന്നതിന്
പ്രവാസിയിൽ നിന്നും കോഴപ്പണം കൈപ്പറ്റിയവരിൽ ഇയ്യാളും ഉൾപ്പെട്ടിരുന്നു.എന്നാൽ ആത്മഹത്യാ ഭീഷണിയിൽ നിന്നും പിൻതിരിപ്പിക്കാൻ കഴിഞ്ഞെങ്കിലും സമ്മേളന പ്രതിനിധികൾ ചോദ്യങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തിയത് തലവേദനയായി.

കോഴപ്പണം കൈപ്പറ്റിയവരെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിനെ പ്രതിനിധികൾ ചോദ്യം ചെയ്യുകയും തെരഞ്ഞെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് സമ്മേളനം ഇടയ്ക്ക് നിർത്തിവെയ്ക്കുകയും നേതാക്കൾ ചർച്ചക്ക് തയ്യാറാകുകയും ചെയ്തു.നേതാക്കളുടെ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടും കോഴപ്പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ടും പാർട്ടിക്ക് ലഭിച്ച പരാതികളിന്മേൽ ശരിയായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്നുള്ള നേതാക്കളുടെ ഉറപ്പിനെ തുടർന്നാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായത്.പ്രവാസിയുടെ ചക്കുവള്ളിയിലുളള ഭൂമിയിൽ നിന്നും മണ്ണെടുത്ത് മാറ്റുന്നതിന് ഏരിയാ കമ്മിറ്റിയംഗത്തിൻ്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി കോഴപ്പണം കൈപ്പറ്റിയെന്ന ആരോ പണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലോക്കൽ സമ്മേളനം നടന്നത്.

Advertisement