മദ്യലഹരിയില്‍ ഒരാള്‍ അഴിച്ചുകൊണ്ടുപോയി, കര്‍ണനെ കണ്ടവരുണ്ടോ

Advertisement

ശാസ്താംകോട്ട. മദ്യലഹരിയില്‍ ഒരാള്‍ വീട്ടില്‍ നിന്നും അഴിച്ചുകൊണ്ടുപോയ പോയ വളർത്തുനായയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന അപേക്ഷയുമായി ഉടമ. ശാസ്താംകോട്ട ഫിൽറ്റർ ഹൗസിനു അടുത്തുവച്ച് ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് നായയെ കാണാതായത്.ശാസ്താംകോട്ട സ്വദേശി ജോസ് ഡേവിഡിൻ്റെ നായയെ ആണ് കാണാതായത്. ഇവര്‍ ഡെല്‍ഹിയിലേക്ക് യാത്രപോയതാണ്. വിന്‍റെ അടുത്ത് താമസിക്കുന്ന ആള്‍ മദ്യലഹരിയില്‍ അഴിച്ചുകൊണ്ട് അകലേക്ക് കൊണ്ടുപോയവഴിയാണ് നായ ഓടിപ്പോയത്

ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പെട്ട ഒരു വയസ്സ് കഴിഞ്ഞ,വാക്‌സിനേഷൻ ചെയ്ത, ആരെയും ഉപദ്രവിക്കാത്തതാണ് നായ എന്ന് ഉടമ പറയുന്നു. റോഡിലൂടെയോ,വീട്ട് പറമ്പുകളിലൂടെയോ പോകുന്നത് കണ്ടാലോ,ഏതെങ്കിലും വീട്ടിൽ എത്തിയാലോ അറിയിക്കണമെന്നാണ് ഉടമയുടെ ആവശ്യം.ശാസ്താംകോട്ട,ഭരണിക്കാവ്,
മൈനാഗപ്പള്ളി,കാരാളിമുക്ക് പ്രദേശങ്ങളിൽ എത്താനാണ് സാധ്യത.
ഫോൺ:9446320203.