ശാസ്താംകോട്ട:കൊല്ലം-തേനി ദേശീയപാത പെരിനാട് റെയിൽവേ മേൽപ്പാലത്തിൽ നിന്നും തുടങ്ങി ശിങ്കാരപ്പള്ളി – മൺട്രോത്തുരുത്ത് വഴി ഭരണിക്കാവിൽ എത്തിച്ചേരുന്ന തരത്തിൽ അലൈൻമെന്റിൽ വ്യത്യാസം വരുത്തണമെന്ന് ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ദേശീയപാത മൺട്രോത്തുരുത്തുവഴി കടന്നുപോയാൽ ഭരണിക്കാവിൽ എത്തിച്ചേരുവാൻ കുണ്ടറ വഴി പോകുന്നതിനേക്കാൾ എട്ട് കിലോമീറ്ററോളം ലാഭിക്കുവാൻ കഴിയും.മാത്രമല്ല ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള മൺറോതുരുത്തിലെ ടൂറിസം രംഗത്ത് വളരെയധികം പുരോഗമനം ഉണ്ടാവുകയും ചെയ്യും.ഇതു സംബന്ധിച്ച നിവേദനം കൊടിക്കുന്നിൽ സുരേഷ് എം.പിക്കും ജില്ലാ കളക്ടർക്കും നൽകുവാൻ യോഗം തീരുമാനിച്ചു.പ്രസിഡൻ്റ് എസ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.എസ്.സേതുനാഥ്,എ.അനീഷ് കുമാർ,സാമുവൽ ജേക്കബ്,സുധീർ,അനിൽകുമാർ,ശ്രീജ വിനോദ്,ശ്രീജ അജി,അഖിൽ ചന്ദ്രൻ,അശോകൻ,സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.