കഥാപ്രസംഗ ശതാബ്ദി ആഘോഷവും ആർ.പി പുത്തൂർ പുരസ്കാര സമർപ്പണവും മലയാളദിനാഘോഷവും

Advertisement

കൊല്ലം. പ്രശസ്ത കാഥികൻ ആർ.പി.പുത്തൂരിൻെറ സ്മരണയ്ക്കായി ആർ.പി. പുത്തൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാര സമർപ്പണം , കഥാപ്രസംഗ ശതാബ്ദി ആഘോഷം , മലയാള ദിനാഘോഷം എന്നിവ കൊല്ലം ശ്രീനാരായണ കോളേജ് മലയാളവിഭാഗവും ആർ. പി പുത്തൂർ ഫൗണ്ടേഷനും ചേർന്ന് 2024 നവംബർ ഒന്നിനു നടത്താൻ തീരുമാനിച്ചു. കൊല്ലം ശ്രീനാരായണ കോളേജ് സെമിനാർ ഹാളിൽ വച്ച് രാവിലെ പത്തുമണിക്ക് നടക്കുന്ന ചടങ്ങ് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ഡോ.പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണവും അയിലം ഉണ്ണികൃഷ്ണൻ സ്മൃതിപ്രഭാഷണവും നിർവഹിക്കും.

2024 ലെ ആർ.പി.പുത്തൂർ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ എഴുത്തുകാരൻ പ്രൊഫ. പി.എൻ ഉണ്ണികൃഷണൻ പോറ്റിക്കും (സാഹിത്യം) പ്രശസ്ത കാഥിക വെളിനല്ലൂർ വസന്തകുമാരിക്കും യുവപ്രതിഭാപുരസ്കാരം അനഘ (കഥാപ്രസംഗം)യ്ക്കുമാണ് നൽകുന്നത്.

കുമാരി അനഘയുടെ കഥാപ്രസംഗത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ഗസൽഗായിക ഡോ. ദേവി മേനോൻ, ഡോ. എസ്.വി.മനോജ്, ജോർജ് എഫ് .സേവ്യർ വലിയവീട്, മുളവന കിഷോർ, പെരുമൺ സഞ്ജീവ്‌കുമാർ, ലാൽജോൺസ്, അഞ്ചാലുംമൂട് രാജീവൻപിള്ള, ജെ. ആർ. എഫ്. നേടിയ ശ്രീമതി ലക്ഷ്മി സി. പിള്ള, കുമാരി അഫ് സാന ഖദീജ, പി.എച്ച്. ഡി പ്രവേശനയോഗത്യ നേടിയ കുമാരി സ്വാതി വി എന്നിവരെ ആദരിക്കും..

ചടങ്ങിൽ വച്ച് മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന കഥാലോകം (നാലാംപതിപ്പ്), നവസങ്കേതികതയും ഭാഷയും, മലയാളകവിത എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ഡോ. മുഞ്ഞിനാട് പത്മകുമാർ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. അഡ്വ. കെ. പി. സജിനാഥ്, ഡോ ദേവി മേനോൻ, അഡ്വ.വി.വി ജോസ് കല്ലട എന്നിവർ പങ്കെടുക്കും. മലയാള വിഭാഗം അധ്യക്ഷ ഡോ. നിത്യ പി. വിശ്വം സ്വാഗതവും ഫൗണ്ടേഷൻ ചെയർമാൻ കെ.പി.എ.സി. ലീലാകൃഷണൻ ആമുഖപ്രഭാഷണവും കോ- ഓർഡിനേറ്റർ അധീശ്. യു നന്ദിയും പറയും.

പത്രസമ്മേളനത്തിൽ ഡോ. നിത്യ പി. വിശ്വം, കെ.പി.എ.സി ലീലാകൃഷ്ണൻ,ഡോ. മുഞ്ഞിനാട് പത്മകുമാർ,അഡ്വ. വി.വി. ജോസ് കല്ലട എന്നിവര്‍ പങ്കെടുത്തു

    Advertisement

    LEAVE A REPLY

    Please enter your comment!
    Please enter your name here