കരുനാഗപ്പള്ളി :
വിദ്യാർത്ഥി സമൂഹത്തിന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ മിതവും ന്യായവുമായ രീതിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ഒരിക്കലും അടിച്ചമർത്താൻ ആകില്ലന്ന് യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.മഞ്ജു കുട്ടൻ
കെഎസ്‌യു ജില്ലാ ഭാരവാഹിയായ എബിനെ കൊട്ടാരക്കര കോളേജിൽ വച്ച് അകാരണമായി SFI ഗുണ്ടകൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജില്ലാവിദ്യാഭ്യാസ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കെഎസ്‌യു കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ജയ്സൺ തഴവ അധ്യക്ഷത വഹിച്ചു.
യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസ്‌ലം ആദിനാട് മുഖ്യപ്രഭാഷണം നടത്തി.
കെഎസ്‌യു നേതാക്കളായ നിഷാദ്, സാലിഹ്,ശബരിനാഥ്,സുഹൈൽ,മുഹ്സിൻ മേടയിൽ,ഫഹദ്, ,മിഥുൻ, അനുജിത്ത്, അനന്തു തുടങ്ങിയവർ സംസാരിച്ചു