കൊല്ലം. കടയ്ക്കലിൽ പോലീസ് സ്റ്റേഷനിലാണ് വാറണ്ട് കേസിലെ പ്രതി ബ്ലേഡ് കൊണ്ട് കഴുത്തു മുറിച്ച് ആത്മഹത്യാക്ക് ശ്രമിച്ചത് .
കടക്കൽ വട്ടത്താമര ഇരുന്നൂറ്റി റിജു ഭവൻ റിജു (40) ആണ് ആത്മഹത്യാക്കു ശ്രമിച്ചത്.
2021 ലെ ഹരിജൻ എസ് സി എസ് ടി വകുപ്പ് പ്രകാരമുള്ള കേസിലെ പ്രതിയാണ് റിജു.
വിചാരണക്കിടെ കോടതിയിൽ ഹാജരാക്കാത്തതിനെ തുടർന്ന് വാറന്റ് ആവുകയായിരുന്നു.
അറസ്റ്റ് രേഖപെടുത്തുന്നതിനിടെയാണ് കൈയ്യിൽ കരുതീരുന്ന ബ്ലേഡ് കൊണ്ട് കഴുത്തു മുറിച്ചത്. 2മണിയോടെയായിരുന്നു സംഭവം