110 ലിറ്റര്‍ വ്യാജമദ്യം പിടികൂടി

Advertisement

കരുനാഗപ്പള്ളി: വള്ളികുന്നം, കാപ്പില്‍, തെങ്ങമം, ശൂരനാട് തുടങ്ങിയ സ്ഥലങ്ങളില്‍ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ലതീഷ്. എസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വന്ന 110 ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാപ്പില്‍ കിഴക്ക് മുറിയില്‍ മരങ്ങാട്ട് വടക്കതില്‍ ഹാരി ജോണ്‍, കാപ്പില്‍ മേക്ക് ചന്ദ്രാലയം വീട്ടില്‍ അമിതാബ് ചന്ദ്രന്‍ എന്നിവര്‍ പിടിയിലായി.
ഹാരി ജോണ്‍ ആലപ്പുഴ കൊല്ലം ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. വ്യാജമദ്യ മാഫിയയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തിയതിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യപ്പെട്ട മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനാണ് ഹാരി ജോണ്‍. വ്യാജമദ്യം കടത്താനുപയോഗിച്ച വാഹനവും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here