ലൈംഗിക ആരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാന്‍റെ കസേര കത്തുന്നു

Advertisement

കരുനാഗപ്പള്ളി.ലൈംഗിക ആരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിന്‍റെ കസേരക്ക് തീപിടിച്ചു .
നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്.ഭർത്താവിൻ്റെ ചികിത്സ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി.
വാർത്തയ്ക്ക് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ. ഇത് സിപിഎമ്മിലെ രാഷ്ട്രീയ ചേരിപ്പോരെന്ന് പറഞ്ഞ് തലയൂരാന്‍ ശ്രമിച്ച സിപിഎം നേതൃത്വം ഇപ്പോള്‍ വെട്ടിലായിരിക്കയാണ്

ഹൃദ്രോഗബാധിതനായ ഭർത്താവിൻ്റെ ചികിത്സ ധനസമാഹാരണത്തിനാണ് നഗരസഭയിലെ താൽകാലിക ജീവനക്കാരി ചെയർമാനെ സമീപിച്ചത്. സഹായിക്കാമെന്ന നഗരസഭ ചെയർമാൻ പിന്നീട് മോശമായും ലൈംഗികച്ചുവയോടെയും സംസാരിച്ചെന്നാണ് പരാതി.

ലൈംഗിക ചുവയോടെയുള്ള ചെയർമാൻ്റെ സംസാരം വിലക്കിയതോടെ പിന്നീട് യുവതിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ തൊഴിൽ പീഡനമാണെന്ന് ഇവര്‍ പറയുന്നു.

സി പി എം പ്രാദേശിക ഘടകങ്ങൾക്ക് യുവതി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്കും സി പി ഐ എം സംസ്ഥാന സെക്രട്ടറിയ്ക്കും യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് നഗരസഭ ചെയർമാന് എതിരെ കേസ് എടുത്തു.ഗതികേടുകൊണ്ടാണ് ഭാര്യ ധനസമാഹരണത്തിന് സഹായം അഭ്യർത്ഥിച്ച് ചെയർമാനെ സമീപിച്ചതെന്ന് യുവതിയുടെ ഭർത്താവ് 24 ചാനലിനോട് പറഞ്ഞു.

പരാതി തമാശയാണെന്നും അത് സിപിഎമ്മിലെ മറുചേരിയുടെ രാൽ്ട്രീയനീക്കമാണെന്നുമുള്ള പ്രചരണമാണ് സിപിഎം നേതൃത്വത്തിന്‍റേത്. 24 ചാനലിന് അഭിമുഖം നല്‍കിയതോടെ സംഭവം കത്തിപ്പടരുന്ന നിലയാണ്.

അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പ്രതികരിച്ചു.ആരോപണങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകൾ ചെയർമാൻ്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here