കരുനാഗപ്പള്ളി :- ഹൈവേ വികസനവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡിന്റെ പണി ഉടനടി പണി തീര്‍ത്ത് സഞ്ചാര യോഗ്യമക്കണമെന്നും, കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സൈഡിലുള്ള ഓട്ടോ സ്റ്റാന്റ് ഹൈവേയുടെ പണി തീരുന്നത് വരെ കെഎസ്ആര്‍ടിസി ക്ക് ഉള്‍വശം പാര്‍ക്കിംഗ് സൗകര്യം ഏര്‍ പ്പെടുത്തണമെന്നും,ട്രാഫിക് കുരുക്ക്,അപകട മരണങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ട സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചൻസ് ചേമ്പർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി,ഗതാഗത വകുപ്പ് മന്ത്രി, എം. പി മാര്‍, എം.എല്‍.എ മാര്‍, കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി ചർച്ച നടത്തി.കരുനാഗപ്പള്ളി എസിപി ക്ക് യുഎംസി സംസ്ഥാന ട്രഷറര്‍ നിജാംബഷി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ റൂഷ.പി.കുമാര്‍, ഷമ്മാസ് ഹൈദ്രോസ്, വിഷ്ണു, നിഷാദ് എന്നിവര്‍ ചേർന്ന് നിവേദനം നൽകി ചർച്ച നടത്തി. ഭാവി പരിപാടികള്‍ നിശ്ചയിക്കുന്നതിന് വേണ്ടി യുഎംസി കൊല്ലം ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 28 രാവിലെ 10.30 ന് ജില്ലാ സെക്രട്ടേറിയറ്റും,ഉച്ചയ്ക്ക് 2.30 ന് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയും കരുനാഗപ്പള്ളി കെഎസ് ആർ ടി സി ബസ്‌റ്റേഷന് സമീപമുള്ള ജില്ലാ കമ്മിറ്റി ഓഫീസില്‍ കൂടുന്നതാണ്