സംസ്ഥാന സ്കൂൾസ് ഷൂട്ടിങ് മത്സരത്തിൽ ശിവദേവിന് സ്വർണ മെഡൽ

Advertisement

കുന്നത്തൂർ. എറണാകുളത്ത് വച്ച് നടന്ന 66-ാമത് സംസ്ഥാന സ്കൂൾസ് ഷൂട്ടിങ് മത്സരത്തിൽ കുന്നത്തൂർ സ്വദേശിയായ പി.ശിവദേവിന് സ്വർണ മെഡൽ.ജൂനിയർ ബോയ്സ് വിഭാഗത്തിലാണ് ശൂരനാട് തെക്ക് പതാരം ശാന്തിനികേതൻ മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ശിവദേവ് സ്വർണ മെഡൽ കരസ്ഥമാക്കിയത്.ഇതോടെ ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ശിവദേവിന് ലഭിച്ചു.സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 42 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

കുന്നത്തൂർ കിഴക്ക് ആറ്റുകടവ് ജംഗ്ഷൻ ശിവത്തിൽ പ്രദീപിൻ്റെയും അനുജയുടെയും മകനാണ്.ശിവപ്രിയ ഏക സഹോദരിയാണ്.പുനലൂർ പി.ടി.എസ് റൈഫിൾ ക്ലബ്ബിലാണ് പരിശീലനം നടത്തി വരുന്നത്.2022 ൽ നടന്ന ഷൂട്ടിങ് മത്സരത്തിൽ സംസ്ഥാന തലത്തിൽ സ്വർണമെഡലും ദേശീയ തലത്തിൽ വെങ്കലവും നേടിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here