കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിലിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം,

Advertisement

കുന്നത്തൂർ:കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ എടിഎമ്മിനു സമീപം നിർത്തിയിട്ടിരുന്ന കാറിനു പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു.പുത്തൂർ ചെറുമങ്ങാട് കിരൺ ഭവനിൽ അജികുമാറിൻ്റെയും ബേബി റാണിയുടെയും മകൻ കിരൺജിത്ത് (22) ആണ് മരിച്ചത്.ബുധൻ രാത്രി 7.30 കഴിഞ്ഞാണ് അപകടം സംഭവിച്ചത്.കുന്നത്തൂർ കടക്കിലഴികത്ത് ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങവേയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.കാർ റോഡരികിൽ നിർത്തിയിട്ട ശേഷം സമീപത്തെ തട്ടുകടയിൽ ദമ്പതികൾ കയറിയ സമയത്താണ് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് കയറിയത്.നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് ഇടയാക്കിയത് എന്ന് കരുതുന്നു.അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സഹോദരൻ:ശരൺജിത്ത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here