തേവലക്കര സാര്‍ക് കെട്ടിട ഉദ്ഘാടനം വ്യാഴാഴ്ച

Advertisement

ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിനിമാ താരം അനുജോസഫ് പ്രതിഭകളെ ആദരിക്കും

തേവലക്കര. മൊട്ടയ്ക്കല്‍ കേന്ദ്രീകരിച്ച് നാലുപതിറ്റാണ്ടായി ശ്രദ്ധേയ സാമൂഹികസംഘടന എന്ന് പേരു നിലനിര്‍ത്തുന്ന സ്‌പോര്‍ട്‌സ് ആര്‍ട്‌സ് ആന്റ് റിക്രിയേന്‍ ക്‌ളബ് (സാര്‍ക്) പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 31ന് നടക്കും. വൈകിട്ട് 4.30ന് ഡോ സുജിത് വിജയന്‍പിള്ള ഉദ്ഘാടനം ചെയ്യും. സിനിമാ താരം അനുജോസഫ് പ്രതിഭകളെ ആദരിക്കും. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി സമ്മാനദാനം നടത്തും. പഞ്ചായത്ത്പ്രസിഡന്‌റ് എസ് സിന്ധു പഠനോപകരണ വിതരമം നടത്തും.സാര്‍ക് ഭാഗ്യധാര ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എസ് സോമന്‍ നിര്‍വഹിക്കും. സാര്‍ക് പ്രസിഡന്റ് എം സാബു അധ്യക്ഷത വഹിക്കും.