മകനെ കൊലപ്പെടുത്തിയ പിതാവിനെ കൊല്ലം ജില്ലാ സെഷന്‍സ് കോടതി വെറുതേവിട്ടു

Advertisement

കൊല്ലം. മകനെ കൊലപ്പെടുത്തിയ പിതാവിനെ ജില്ലാ സെഷന്‍സ് കോടതി വെറുതേവിട്ടു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്കുമുറി ബിജുഭവനത്തില്‍ ഇബ്രാഹിംകുട്ടി(68)യെ ആണ് കോടതി വെറുതേവിട്ടത്. ഇയാളുടെ ഇളയ മകന്‍ തൃക്കുന്നപ്പുഴ വടക്ക് കക്കാക്കുന്നില്‍ ആന്‍സില്‍ മന്‍സിലില്‍ ഷിബു(37)ആണ് കൊല്ലപ്പെട്ടത്. 2022 ഫെബ്രുവരി26ന് ആണ് കേസിനാധാരമായ സംഭവം.


പതിവു മദ്യപാനിയായ ഷിബു സ്ഥിരമായി വീട്ടില്‍ സംഘര്‍ഷമുണ്ടാക്കുമായിരുന്നു. നേരത്തേ ഇത്തരത്തില്‍ ഭാര്യയെ മദ്ദിച്ച് സംഘര്‍ഷമുണ്ടാക്കി പിതാവിനെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിക്കുകയും അതിന്റെ പേരില്‍ പൊലീസ് പിടികൂടി ഇയാളെ ലോക്കപ്പിലാക്കുകയും ചെയ്ത സംഭവമുണ്ട്. ഇതിനു പിതാവിനൈയും ഭാര്യയേയും നിരന്തരം അസഭ്യം പറയുകയും അക്രമത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ദിവസങ്ങള്‍ മുമ്പ് ഭാര്യ മറ്റൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. ആരുമില്ലാത്ത സമയം മദ്യപിച്ച് വീട്ടുവരാന്തയില്‍ ഉറങ്ങിയ ഷിബുവിനെ പിതാവ് കല്ലുകൊണ്ട് ഇടിച്ചു കൊന്നതായാണ് കേസ്.
മതിയായ തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ കുറ്റവിമുക്തനായി അഡീഷണല്‍ സെഷന്‍സ് കോടതി നാല് ജഡ്ജി എസ് സുഭാഷ് ആണ് വിധി പ്രസ്താവിച്ചത്.

ശൂരനാട് സബ് ഇന്‍സ്‌പെക്ടര്‍ എ അനീഷ് സിഐ മാരായഎ അനൂപ്, ജെ ഗിരീഷ് കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക്‌പ്രോസിക്യൂട്ടര്‍ അഡ്വ.ജയകുമാറും പ്രതിക്കുവേണ്ടി അഡ്വ. സുധീര്‍ജേക്കബും അഡ്വ ഫെബി എസ് രാജും ഹാജരായി

Advertisement