കരുനാഗപ്പള്ളി . അദ്ധ്വാന വർഗ്ഗ സിദ്ധാന്തത്തിലൂടെ കെഎം മാണി കേരളാ കോൺഗ്രസിനെ കേരളീയ മനസ്സിൽ പ്രതിഷ്ഠിച്ചുവെന്ന് സംസ്ഥാന സ്റ്റീയറിങ്ങ് കമ്മിറ്റി അംഗവും, കേരളാ വാട്ടർ അതോറിറ്റി മെമ്പറുമായ ഉഷാലയം ശിവരാജൻ പറഞ്ഞു. ആലുവ സാമ്പത്തികപ്രമേയത്തിലൂടെയും, 12 ബഡ്ജറ്റിലൂടെ കർഷക തൊഴിലാളി പെൻഷൻ തുടങ്ങി കർഷക പെൻഷൻ, കാരുണ്യ ബെനവലന്റ് ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികളിലും, വെള്ളം, വെളിച്ചം, റവന്യൂ പരിപാടികളിലൂടെയും കർഷകരുടെയും, സാധാരണ ക്കാരുടെയും പ്രശനങ്ങളിൽ ഇടപെട്ടും വികസനത്തിനും, കരുതലും മുഖമുദ്രയാക്കി കേരളീയ മനസ്സിൽ കേരളാ കോൺഗ്രസിനെ പ്രതിഷ്ഠിച്ചത് കെ. എം. മാണി സാർ ആണെന്നും ഉഷാലയം പറഞ്ഞു . കരുനാഗപ്പള്ളി, തൊടിയൂർ മണ്ഡലം. കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കേരളാകോൺഗ്രസ്
(എം)വജ്രജൂബിലി സമ്മേളനം കരുനാഗപ്പള്ളി ടൗൺ ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമ്മേളനത്തിൽ വച്ച് കർഷകരെയും, ആദ്യകാല നേതാക്കളെയും, വിവിധമേഖലകളിൽ പ്രാവീണ്യം തെളിയിച്ച വരെയും ആദരിച്ചു. വിദ്യാഭ്യാസ അവാർഡും, ചികിത്സാ സഹായവും, കെ എം.മാണിസാറിന്റെ ആത്മകഥാ ബുക്കുകൾ ലൈബ്രറികൾക്ക് വിതരണവും നടന്നു.
മണ്ഡലം പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷതവഹിച്ചു.
മുനിസിപ്പൽ കൗൺസിലർ പടിപ്പുരലത്തീഫ്, ഷാജഹാൻ രാജധാനി, നാസർപോച്ചയിൽ, ഹരിരാധാകൃഷ്ണ, സുമൻജിത് മിശ, പാർട്ടി നേതാക്കളായ ബിജുമാരാരിതോട്ടം, നൗഷാദ്കൊല്ലശ്ശേരിൽ, ജയകുമാർ, നദീറസുബൈർ, ഷെഹീർ, സലീം, സന്ധ്യപ്രദീപ്, പ്രദീപ്കുമാർ. കെ, ശശികൊമ്പിശ്ശേരി, നവാസ് കൊല്ലശ്ശേരി, ആദർശ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗാനമേള ഉൾപ്പെടെയുള്ള കലാപരിപാടികൾ നടന്നു.