വന്ദനദാസ് കേസ് 13ന് പരിഗണിക്കും

Advertisement

കൊല്ലം: വന്ദനദാസ് വധക്കേസ് പ്രതി സന്ദീപിന്റെ മാനസികനില പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ കേസിന്റെ തുടര്‍ നടപടികള്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നവംബര്‍ 13ലേക്ക് മാറ്റി. ഒക്ടോബര്‍ 30ന് കേസില്‍ സാക്ഷി വിസ്താരം ആരംഭിക്കാനിരിക്കെ, വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ആളൂര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഇതുതള്ളിയ കോടതി സന്ദീപിന്റെ മാനസികനില പരിശോധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കുകയായിരുന്നു. സന്ദീപിനെ പരിശോധിക്കാനുള്ള മെഡിക്കല്‍ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സുപീംകോടതിയില്‍ സമര്‍പ്പിക്കും. നവംബര്‍ 11ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here